Kerala

കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക് നീങ്ങുന്നു

പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിനയായത്.

കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക് നീങ്ങുന്നു
X

തിരുവനന്തപുരം: ചൂട് കൂടുന്നതിന് അനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ വര്‍ധിക്കുന്നു. ഇതോടെ ലോഡ് ഷെഡ്ഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി വകുപ്പ് നീക്കം ആരംഭിച്ചു. പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിനയായത്.

എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം. ഈ വര്‍ഷം രാത്രി പത്തുമണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കൂടുതല്‍. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വന്‍തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ ആവശ്യം നിറവേറ്റുന്നത്.

ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് തലേന്നുതന്നെ ബംഗളൂരുവിലെ സതേണ്‍ റീജിയണ്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും വൈദ്യുതി ഉപയോഗം കൂടിയതോടെയാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വൈദ്യുതി ലഭിക്കാതെ വരുന്നതോടെ ലോഡ് ഷെഡ്ഡിങ് വേണ്ടിവരും.

Next Story

RELATED STORIES

Share it