Kerala

കേരള ലളിതകലാ അക്കാദമി സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

2019, 2020 വര്‍ഷങ്ങളിലെ മുഖ്യപുരസ്‌കാരങ്ങള്‍ നേടിയ മുഹമ്മദ് സാഫി, നിജീഷ് കെ സി എന്നിവരും ഓണറബ്ള്‍ മെന്‍ഷന്‍സ് നേടിയ അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍, ഷാജി എന്‍ ജലീല്‍, അഖില്‍ വിഷ്ണു എന്നിവരും സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ നാസര്‍ എടപ്പാള്‍, സുനില്‍ വിജയന്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

കേരള ലളിതകലാ അക്കാദമി സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
X

കൊച്ചി: മനുഷ്യന് വരയ്ക്കാന്‍ സാധിക്കാത്ത നിറങ്ങള്‍ പോലും പകര്‍ത്താന്‍ കഴിയുന്ന കലയാണ് ഫോട്ടോഗ്രാഫിയെന്നും കൊച്ചുകുട്ടികള്‍ക്ക് പോലും ഒപ്പിയെടുക്കാവുന്നതാണ് അതെന്നും ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. കേരള ലളിതകലാ അക്കാദമിയുടെ 2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ നല്‍കുന്ന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019, 2020 വര്‍ഷങ്ങളിലെ മുഖ്യപുരസ്‌കാരങ്ങള്‍ നേടിയ മുഹമ്മദ് സാഫി, നിജീഷ് കെ സി എന്നിവരും ഓണറബ്ള്‍ മെന്‍ഷന്‍സ് നേടിയ അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍, ഷാജി എന്‍ ജലീല്‍, അഖില്‍ വിഷ്ണു എന്നിവരും സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ നാസര്‍ എടപ്പാള്‍, സുനില്‍ വിജയന്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ മുഖ്യാതിഥിയായി. കെ പി സി എല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഫോട്ടോ ജേര്‍ണലിസ്റ്റ് രാജന്‍ പൊതുവാള്‍, ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ വിവേക് വിലാസിനി സംസാരിച്ചു.അക്കാദമി

സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ സ്വാഗതവും നിര്‍വാഹക സമിതി അംഗം സിജി ആര്‍ കൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.ഫോട്ടോഗ്രാഫി വിഭാഗത്തിന് 50,000/ രൂപയും പ്രശസ്തിപത്രവും മെമന്റോയും ഉള്‍പ്പെടുന്ന ഒരു സംസ്ഥാന മുഖ്യപുരസ്‌കാരവും, 25,000/ രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങളുമാണ് നല്‍കി വരുന്നത്.ഡോ. ദീപക് ജോണ്‍ മാത്യു, ഹരിഹരന്‍ സുബ്രഹ്മണ്യന്‍, സക്കറിയ പൊന്‍കുന്നം എന്നിവരടങ്ങിയ ജൂറികമ്മിറ്റി 2019ലേയും ബാലന്‍ മാധവന്‍, കെ ജി ജയന്‍, സക്കറിയ പൊന്‍കുന്നം എന്നിവരടങ്ങിയ ജൂറികമ്മിറ്റി 2020ലേയും പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it