Kerala

ധനബിൽ പാസാക്കൽ: സമയം ദീർഘിപ്പിച്ച് ഓർഡിനൻസ് മന്ത്രിസഭ പാസാക്കി

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പള പരിഷ്കരണം പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ കലാവധിയും മന്ത്രിസഭയോഗം നീട്ടി.

ധനബിൽ പാസാക്കൽ: സമയം ദീർഘിപ്പിച്ച് ഓർഡിനൻസ് മന്ത്രിസഭ പാസാക്കി
X

തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഓർഡിനൻസ് ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭ പാസാക്കി. ധനബിൽ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വർധിപ്പിച്ചത്. ഇതിനായി നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തി. കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പള പരിഷ്കരണം പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ കലാവധിയും മന്ത്രിസഭയോഗം നീട്ടി. 2019 നവംബർ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഇതനുസരിച്ച് കമ്മീഷന് ഡിസംബർ 31 വരെ കാലാവധിയുണ്ടായിരിക്കും. സംസ്ഥാന ചരിത്രത്തിലെ ആദ്യ ഓൺലൈൻ മന്ത്രിസഭയോഗമാണ് നടന്നത്.

Next Story

RELATED STORIES

Share it