- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ബജറ്റ് തികച്ചും ജനദ്രോഹകരം: പ്രതിപക്ഷം
ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബജറ്റ് തികച്ചും ജനദ്രോഹകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും. വലിയ സാമ്പത്തിക ഭാരമാണ് ഈ ബജറ്റ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുക. ഇപ്പോൾത്തന്നെ തകർന്നുകിടക്കുന്ന റിയൽ എസ്‌റ്റേറ്റ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. നേരേ ചൊവ്വേ നികുതി പിരിക്കാനറിയാത്ത സർക്കാരാണ് അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണത്തിന്റെ ചുവട് പിടിച്ച് വാചകകസർത്തുകൾ മാത്രമാണ് സംസ്ഥാന ബജറ്റിലുള്ളത്. കഴിഞ്ഞ തവണയും ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുകയൊന്നും ചെലവഴിച്ചില്ല. ഇത്തവണ തുക കൂട്ടി ഈ പാക്കേജുകൾ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക ഇതുവരെ നൽകിയിട്ടില്ല. ഇത്തവണ വീണ്ടും കപടവാഗ്ദാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















