Kerala

വസ്തു ഇടപാടുകള്‍ക്കുള്ള രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി

ഒപ്പം ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. ഇതുവഴി 200 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വസ്തു ഇടപാടുകള്‍ക്കുള്ള രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് വസ്തു ഇടപാടുകള്‍ക്കുള്ള രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും ബജറ്റില്‍ കൂട്ടി. ഒപ്പം ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. ഇതുവഴി 200 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. ഇതുവഴി 50 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. താമസകെട്ടിടങ്ങളുടെ ആഡംബരനികുതി പുതുക്കിയത് വഴി 16 കോടി അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഒറ്റത്തവണ കെട്ടിടനികുതി കുടിശികയ്ക്ക് ഇളവ് പ്രഖ്യാപിച്ചു. പോക്കുവരവ് ഫീസും വര്‍ദ്ധിപ്പിച്ചു.

3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപ. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയും ഈടാക്കും. 10000 അടിക്ക് മേലുള്ള കെട്ടിടങ്ങളുടെ കെട്ടിട നികുതി 12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.

പോക്കുവരവിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയാണ്. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു.

Next Story

RELATED STORIES

Share it