Kerala

സംസ്ഥാനത്തെ ഏറ്റവും വലിയ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോര്‍ കൊച്ചിയില്‍

എറണാകളം ഇടപ്പള്ളി പാഥമികാരോഗ്യകേന്ദ്രത്തിനോട് ചേര്‍ന്നാണ് വാക്‌സിന്‍ സ്റ്റോര്‍ ഒരുങ്ങിയിരിക്കുന്നത്.499 സ്‌ക്വയര്‍ മീറ്ററുള്ള സ്‌റ്റോറിന്റെ നിര്‍മ്മാണത്തിനായി 3.66 കോടി രൂപയാണ് അടങ്കല്‍ തുക. എറണാകുളം ജില്ലക്ക് പുറമെ, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടിയുള്ള വാക്‌സിനുകള്‍ ഇടപ്പള്ളിയിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് സൂക്ഷിക്കുക

സംസ്ഥാനത്തെ ഏറ്റവും വലിയ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോര്‍ കൊച്ചിയില്‍
X

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോര്‍ കൊച്ചിയില്‍ തയ്യാറായി. എറണാകളം ഇടപ്പള്ളി പാഥമികാരോഗ്യകേന്ദ്രത്തിനോട് ചേര്‍ന്നാണ് വാക്‌സിന്‍ സ്റ്റോര്‍ ഒരുങ്ങിയിരിക്കുന്നത്.499 സ്‌ക്വയര്‍ മീറ്ററുള്ള സ്‌റ്റോറിന്റെ നിര്‍മ്മാണത്തിനായി 3.66 കോടി രൂപയാണ് അടങ്കല്‍ തുക. എറണാകുളം ജില്ലക്ക് പുറമെ, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടിയുള്ള വാക്‌സിനുകള്‍ ഇടപ്പള്ളിയിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് സൂക്ഷിക്കുക. ഇവിടെനിന്നും ജില്ലാ വാക്‌സിന്‍ സ്‌റ്റോറിലേക്കും അവിടെ നിന്നും താഴെത്തട്ടിലേക്കും വിതരണം ചെയ്യും.

സംസ്ഥാനത്തുതന്നെ എറ്റവും വലിയ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറാണ് ഇടപ്പള്ളിയിലുള്ളത്. വാക്കിംഗ് കൂളര്‍, വാക്കിംഗ് ഫ്രീസര്‍, ലോജിസ്റ്റിക്, കോള്‍ഡ് ചെയിന്‍ വര്‍ക്ക്‌ഷോപ്പ് എന്നിവക്കുള്ള സൗകര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഹൈറ്റ്‌സാണ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. വാക്‌സിന്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഓണ്‌ലൈനായി നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള ജന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി അറിയിച്ചു.

Next Story

RELATED STORIES

Share it