- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബാങ്ക് രൂപീകരണം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും
13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂർത്തിയാക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവിൽ വരികയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന്റെ സംസ്ഥാനതല ആഘോഷം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സഹകാരി ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും.
13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂർത്തിയാക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവിൽ വരികയും ചെയ്തിട്ടുണ്ട്. ഏകീകൃത കോർബാങ്കിംഗ് സൗകര്യമുൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി കേരളബാങ്ക് വളരെ വേഗം പ്രവർത്തന സജ്ജമാകും. ചടങ്ങിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും.
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ സി മൊയ്തീൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി കെ പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ കെ ശ്രീകുമാർ, വി ജോയ് എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു തുടങ്ങിയവർ പങ്കെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















