Kerala

നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റെന്നാൾ ചേരും

പട്ടികജാതി സംവരണത്തിന്റെ കാലാവധി നീട്ടുന്ന നിയമം പാസാക്കുന്നതിനാണ് അടിയന്തര സമ്മേളനം ചേരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നും സൂചനയുണ്ട്.

നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റെന്നാൾ ചേരും
X

തിരുവനന്തപുരം: നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റെന്നാൾ വിളിച്ച് ചേർക്കാൻ ധാരണയായി. ഇന്ന് ഉച്ചക്ക് ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം ഗവര്‍ണര്‍ക്ക് ശിപാര്‍ശ കൈമാറും.

പട്ടികജാതി സംവരണത്തിന്റെ കാലാവധി നീട്ടുന്ന നിയമം പാസാക്കുന്നതിനാണ് അടിയന്തര സമ്മേളനം ചേരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നും സൂചനയുണ്ട്.

പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണം 10 വർഷത്തേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാര്‍ കഴിഞ്ഞ നവംബറിൽ നിയമം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന നിയമസഭകളും നിയമം പാസാക്കണം. ഇതിനാണ് അടിയന്തര നിയമസഭ സമ്മേളനം. ജനുവരി പത്തിന് മുമ്പ് നിയമം പാസാക്കണമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം.

Next Story

RELATED STORIES

Share it