മല്‍സ്യബന്ധന കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് കളവ് മുതല്‍ തിരിച്ചേല്‍പ്പിക്കും പോലെ : രാഹുല്‍ഗാന്ധി
സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.ആഴക്കടല്‍ മല്‍സ്യബന്ധനകരാര്‍ നഗ്നമായ അഴിമതിയാണ്. കേരളത്തിലെ ജനങ്ങളും മല്‍സ്യത്തൊഴിലാളികളും വിഡ്ഢികളാണെന്ന് കരുതരുത്.മല്‍സ്യബന്ധനം സംബന്ധിച്ച് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കൊച്ചി: മല്‍സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവ് രാഹുല്‍ ഗാന്ധി എംപി.പിടിക്കപ്പെട്ട മോഷ്ടാവ് കളവ് മുതല്‍ തിരിച്ചേല്‍പ്പിക്കും പോലെയാണ് മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി എംപി പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളും മല്‍സ്യത്തൊഴിലാളികളും വിഡ്ഢികളാണെന്ന് കരുതരുത്.മല്‍സ്യബന്ധനം സംബന്ധിച്ച് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ആഴക്കടല്‍ മല്‍സ്യബന്ധനകരാര്‍ നഗ്നമായ അഴിമതിയാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. എന്ത് കരാറുണ്ടാക്കുമ്പോഴും അത് പകല്‍വെളിച്ചത്തില്‍ സുതാര്യമായി ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രതിപക്ഷം ചോദ്യം ചെയ്തില്ലായിരുന്നെങ്കില്‍ മല്‍സ്യത്തൊഴിലാളികളുടെ സ്ഥിതി എന്താകുമായിരുന്നുവെന്നും രാഹുല്‍ ചോദിച്ചു.മല്‍സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചു.കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് തടിതപ്പിയെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. ഒരു രാജ്യത്തിന്റെ പ്രധാന കടമ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ ചില സംഘടനയിലുള്ളവരെ മാത്രം സംരക്ഷിച്ച് ജോലി നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.കേരളത്തില്‍ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കാത്ത സ്ഥിതിയാണ്. തൊഴില്‍ നല്‍കാന്‍ കഴിയാത്തതിനെ അംഗീകരിക്കാന്‍ കഴിയില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ജനങ്ങളുടെ കയ്യിലേക്ക് പണം എത്തിയാല്‍ മാത്രമേ കേരളത്തിലെ സമ്പദ്ഘടന മെച്ചപ്പെടൂ. ന്യായ് പദ്ധതി അതിനുള്ള തുടക്കമാണ്. പെട്രോള്‍ ഇല്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യണമെന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള ശ്രമങ്ങളാണ് യു ഡി എഫ് നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസിന്റെ കൂടുതല്‍ ചെറുപ്പക്കാര്‍ ഇത്തവണ നിയമസഭയില്‍ എത്തുമെന്നും കോണ്‍ഗ്രസ് ഇതിലൂടെ പുതു ചരിത്രമെഴുതുമെന്നും രാഹുല്‍ പറഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി വേദിയില്ലാതെ കാറിന് മുകളിലിരുന്നാണ് രാഹുല്‍ഗാന്ധി പ്രചരണ യോഗങ്ങളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT