പ്രധാനമന്ത്രി ഏപ്രില്‍ രണ്ടിന് കേരളത്തില്‍

തിരുവനന്തപുരം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ രണ്ടിന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. രണ്ടിന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോവും.
തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകീട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
അതേസമയം, കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മനപ്പൂര്‍വം അനുമതി നിഷേധിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്ജു കുര്യന് ആരോപിച്ചു. കോന്നിയില്‍ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിര്‍മിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT