നിയമസഭാ തിരഞ്ഞെടുപ്പ്: തപാല്‍ വോട്ടുകള്‍ ട്രഷറികളില്‍ സൂക്ഷിക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ ട്രഷറികളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. സ്ഥാനാര്‍ഥികളുടെയോ അംഗീകൃത ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഇവ പോലിസ് കാവലുള്ള ട്രഷറി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുക.
ഈ നടപികള്‍ക്ക് വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകളുടെ കണക്ക് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുമെന്നും നാളെ മുതല്‍ ഓരോ ദിവസവും ജീവനക്കാര്‍ ചെയ്യുന്ന തപാല്‍ വോട്ടുകളുടെ എണ്ണം അതത് ദിവസം തന്നെ ലഭ്യമാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
വിവിധ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രഷറികളുടെ വിശദാംശങ്ങള്‍ ചുവടെ.
പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി- ജില്ലാ ട്രഷറി കോട്ടയം
കോട്ടയം, പുതുപ്പള്ളി- സബ് ട്രഷറി കോട്ടയം
വൈക്കം- സബ് ട്രഷറി വൈക്കം
ഏറ്റുമാനൂര്‍- സബ് ട്രഷറി ഏറ്റുമാനൂര്‍
പൂഞ്ഞാര്‍- ജില്ലാ ട്രഷറി പാലാ
കാഞ്ഞിരപ്പള്ളി- സബ് ട്രഷറി പൊന്‍കുന്നം
RELATED STORIES
നോര്ത്താംപ്ടണ്ഷെയറിനെതിരേ സഞ്ജു ഇന്ന് ഇറങ്ങും; ഡികെ ക്യാപ്റ്റന്
3 July 2022 11:06 AM GMTഅന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക്...
2 July 2022 12:38 PM GMTജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ 416ന് പുറത്ത്
2 July 2022 11:57 AM GMTടെസ്റ്റില് 2,000 റണ്സ്; പന്തിന് റെക്കോഡ്
1 July 2022 6:22 PM GMTഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട...
1 July 2022 6:04 PM GMTഎഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില് ഇടമില്ല
1 July 2022 9:35 AM GMT