Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ 16,456 പേര്‍ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ 16,456 പേര്‍ വോട്ട് രേഖപ്പെടുത്തി
X

കോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ തിങ്കളാഴ്ച വൈകീട്ട് വരെ വോട്ടുരേഖപ്പെടുത്തിയത് 16,456 പേര്‍. വടകര മണ്ഡലത്തില്‍ 1,648, കുറ്റിയാടിയില്‍ 593, നാദാപുരത്ത് 1,732, കൊയിലാണ്ടിയില്‍ 715, പേരാമ്പ്രയില്‍ 1,032, ബാലുശ്ശേരിയില്‍ 1,082, എലത്തൂരില്‍ 1,949, കോഴിക്കോട് നോര്‍ത്തില്‍ 1,478, കോഴിക്കോട് സൗത്തില്‍ 1,000, ബേപ്പൂരില്‍ 1,406, കുന്ദമംഗലത്ത് 1,334, കൊടുവള്ളിയില്‍ 1,108, തിരുവമ്പാടിയില്‍ 1,382 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.

വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായുള്ള വോട്ടിങ് ആരംഭിച്ചത്. ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തിയ്യതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it