Kerala

എറണാകുളത്ത് പോളിംഗ് 74% ആലപ്പുഴയില്‍ 74.59 %; എറണകുളത്ത് കുന്നത്ത് നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍

കുന്നത്തുനാട് മണ്ഡലത്തിലാണ് പോളിംഗ് കുടുതല്‍.80.79 ശതമാനം പോളിംഗ് ആണ് ഇവിടെ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് രേഖപെട്ടുത്തിയത്.ആലപ്പുഴയില്‍ ചേര്‍ത്തലയില്‍ 80.52 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.അന്തിമ കണക്കില്‍ മാറ്റം വരും.

എറണാകുളത്ത് പോളിംഗ് 74% ആലപ്പുഴയില്‍ 74.59 %; എറണകുളത്ത് കുന്നത്ത് നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍
X

കൊച്ചി/ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം അവസാനിച്ച സമയത്ത് എറണാകുളം ജില്ലയില്‍ 74.00% ഉം ആലപ്പുഴ ജില്ലയില്‍ 74.43 % ആണ് പോളിംഗ്. അന്തിമ കണക്കില്‍ മാറ്റം വരും.എറണാകുളത്ത് പുരുഷ വോട്ടര്‍മാര്‍ - 76.38%,സ്ത്രീ വോട്ടര്‍മാര്‍ - 71.73%,ട്രാന്‍സ് ജെന്‍ഡര്‍ : 37.03% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

കുന്നത്തുനാട് മണ്ഡലത്തിലാണ് പോളിംഗ് കുടുതല്‍.80.79 ശതമാനം പോളിംഗ് ആണ് ഇവിടെ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് രേഖപെട്ടുത്തിയത്. ഈ കണക്കില്‍ മാറ്റം വരും.മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 103 പിണര്‍മുണ്ട ഇര്‍ഷാദുല്‍ ഇബാദ് മദ്രസയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 88.83 ശതമാനം.

പെരുമ്പാവൂര്‍ - 76.18,അങ്കമാലി- 75.93,ആലുവ - 75.18,കളമശേരി - 75.68,പറവൂര്‍ - 76.94,വൈപ്പിന്‍ - 74.46,കൊച്ചി- 69.63,തൃപ്പൂണിത്തുറ - 72.98,എറണാകുളം- 65.78,തൃക്കാക്കര - 69.20,കുന്നത്തുനാട് - 80.79,പിറവം - 72.40,മുവാറ്റുപുഴ - 73.42,കോതമംഗലം - 76.66എന്നിങ്ങനെയാണ് വോട്ടെടുപ്പ് സമയം കഴിഞ്ഞ ഉടനെയുള്ള പോളിംഗ് ശതമാനക്കണക്ക്. അന്തിമ കണക്കില്‍ മാറ്റം ഉണ്ടാകും.വോട്ടര്‍പട്ടികയില്‍ പേരുള്ളവരും പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ താമസമില്ലാത്തവരുമായ എഎസ്ഡി വിഭാഗത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ വോട്ടുകള്‍ 5062 ആണ്

എഎസ്ഡി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടുകള്‍ രേഖപ്പെടുത്തിയത് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലാണ്. 700 വോട്ടുകള്‍ . ഏറ്റവും കുറവ് കോതമംഗലം മണ്ഡലത്തിലാണ്. 56 വോട്ടുകള്‍. മറ്റ് നിയോജക മണ്ഡലങ്ങളും രേഖപ്പെടുത്തിയ വോട്ടുകളും യഥാക്രമം. പെരുമ്പാവൂര്‍ 356, അങ്കമാലി 240, ആലുവ 470, കളമശ്ശേരി 277, പറവൂര്‍ 263, വൈപ്പിന്‍ 168, കൊച്ചി 297, തൃക്കാക്കര 504, കുന്നത്തുനാട് 340, എറണാകുളം 494, മൂവാറ്റുപുഴ 561, പിറവം 340 എന്നിങ്ങനെയാണ്.

ആലപ്പുഴയില്‍ അവസാന നിമിഷത്തിലെ പോളിംഗ്74.59 % ശതമാനം ആണ്.അരൂര്‍- 80.02 %,ചേര്‍ത്തല- 80.52 %,ആലപ്പുഴ- 76.16 %,അമ്പലപ്പുഴ- 74.60 %,കുട്ടനാട്- 72.21 %,ഹരിപ്പാട്- 74.06 %,കായംകുളം -73.20 %,മാവേലിക്കര- 71.09 %,ചെങ്ങന്നൂര്‍- 68.98 %എന്നിങ്ങനെയാണ് കണക്ക്. ഈ കണക്കും അന്തിമമല്ല.

Next Story

RELATED STORIES

Share it