Kerala

മുല്ലപ്പള്ളിയില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിന് മറുപടിയുമായി ലതികാ സുഭാഷ്

ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയും. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലതിക പ്രതികരിച്ചു.

മുല്ലപ്പള്ളിയില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിന് മറുപടിയുമായി ലതികാ സുഭാഷ്
X

കോട്ടയം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് രംഗത്ത്. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയും. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലതിക ഏറ്റുമാനൂരില്‍ പ്രതികരിച്ചു. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഉള്‍പ്പെടെയാണ് പുറത്താക്കിയത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കല്‍ തീരുമാനം അറിയിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇതില്‍ ലതികയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തുവന്നിരുന്നു.

മുല്ലപ്പള്ളി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തുകയും കോണ്‍ഗ്രസില്‍ കാലങ്ങളായി അവഗണന നേരിടുകയാണെന്നും ലതിക തുറന്നടിച്ചു. പിന്നീട് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ലതിക മല്‍സരരംഗത്തിറങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തലികക്കെതിരേ നടപടി വേണമെന്ന ആവശ്യം ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനമുണ്ടായത്.

Next Story

RELATED STORIES

Share it