Kerala

ആലപ്പുഴയില്‍ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധന കഴിഞ്ഞു;കായംകുളത്ത് രണ്ടു പത്രികകള്‍ തള്ളി

കായംകുളത്ത് സിപിഐ എംഎല്‍ ലിബറേഷന്‍ കേരളയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ രാജശേഖരന്റെ രണ്ടു പത്രികകളാണ് തള്ളിയത്

ആലപ്പുഴയില്‍ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധന കഴിഞ്ഞു;കായംകുളത്ത് രണ്ടു പത്രികകള്‍ തള്ളി
X

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞു.കായംകുളത്ത് സിപിഐ എംഎല്‍ ലിബറേഷന്‍ കേരളയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ രാജശേഖരന്റെ രണ്ടു പത്രികകളും തള്ളി. നാമനിര്‍ദ്ദേശപത്രികയിലെ പത്തു നിര്‍ദ്ദേശകരില്‍ ഒരാള്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്നാണ് പത്രികകള്‍ തള്ളിയത്.സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ഡോ. ജെ ഗണേശന്‍, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ നരേന്ദ്രകുമാര്‍ ഡഗ്ഗ, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ചന്ദ്രശേഖര്‍, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ധരംവീര്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികള്‍ സൂക്ഷ്മപരിശോധന നടത്തിയത്. സ്ഥാനാര്‍ഥികളുടെ അംഗീകരിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം ചുവടെ.

അരൂര്‍

ദെലീമ(സി.പി.ഐ.എം.)

രുഗ്മ പ്രദീപ്(ബി.എസ്.പി.)

ഷാനിമോള്‍(ഐ.എന്‍.സി.)

അനിയപ്പന്‍(ബി.ഡി.ജെ.എസ്)

അംബിക കെ.എന്‍.(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി)

പ്രതാപന്‍(എസ്.യു.സി.ഐ.-സി)

പ്രമോദ്(അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)

രാജീവന്‍(ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)

ചന്ദ്രന്‍(സ്വതന്ത്രന്‍)

മണിലാല്‍(സ്വതന്ത്രന്‍)

ചേര്‍ത്തല

വയലാര്‍ ജയകുമാര്‍(ബി.എസ്.പി.)

പി. പ്രസാദ്(സി.പി.ഐ.)

എസ്. ശരത്(ഐ.എന്‍.സി.)

അഡ്വ. പി.എസ്. ജ്യോതിസ്(ബി.ഡി.ജെ.എസ്.)

കാര്‍ത്തികേയന്‍(സ്വതന്ത്രന്‍)

ശരത് എസ്.(സ്വതന്ത്രന്‍)

ഷാജഹാന്‍ വി.എ.(സ്വതന്ത്രന്‍)

അഡ്വ. സോണിമോന്‍ കെ. മാത്യു(സ്വതന്ത്രന്‍)

ആലപ്പുഴ

പി.പി. ചിത്തരഞ്ജന്‍ (സി.പി.ഐ.എം.)

ഡോ. കെ.എസ്. മനോജ് (ഐ.എന്‍.സി.)

സന്ദീപ് വാചസ്പതി(ബി.ജെ.പി.)

സുബീന്ദ്രന്‍ കെ.സി.(ബി.എസ്.പി.)

കെ.എ. വിനോദ്(എസ്.യു.സി.ഐ.-സി)

ഷൈലേന്ദ്രന്‍(ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)

അമ്പലപ്പുഴ

അനൂപ് ആന്റണി(ബി.ജെ.പി.)

അഡ്വ. എം. ലിജു(ഐ.എന്‍.സി)

എച്ച്. സലാം(സി.പി.ഐ.എം.)

എം.എം. താഹിര്‍(എസ്.ഡി.പി.ഐ.)

സുബൈദ(എസ്.യു.സി.ഐ-സി)

സുഭദ്രാമ്മ(വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

കുട്ടനാട്

തോമസ് കെ. തോമസ് (എന്‍.സി.പി.)

അഡ്വ. ജേക്കബ് എബ്രഹാം(കേരള കോണ്‍ഗ്രസ്)

തമ്പി മേട്ടുതറ(ബി.ഡി.ജെ.എസ്.)

ബിജു സേവ്യര്‍(എസ്.യു.സി.ഐ.-സി.)

ഡോ. വിനു(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി)

ഹരിപ്പാട്

രമേശ് ചെന്നിത്തല(ഐ.എന്‍.സി.)

അഡ്വ. ആര്‍. സജിലാല്‍(സി.പി.ഐ.)

കെ. സോമന്‍(ബി.ജെ.പി.)

മധു റ്റി.(എസ്.യു.സി.ഐ.-സി)

അഡ്വ. നിയാസ് ഭാരതി(സ്വതന്ത്രന്‍)

ചെങ്ങന്നൂര്‍

ഗോപകുമാര്‍(ബി.ജെ.പി.)

മുരളി (ഐ.എന്‍.സി.)

ഷാജി റ്റി. ജോര്‍ജ് (ബി.എസ്.പി.)

സജി ചെറിയാന്‍(സി.പി.ഐ.എം.)

ഗോപിനാഥന്‍(എസ്.യു.സി.ഐ.-സി)

മെല്‍വിന്‍ കെ. മാത്യു(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി)

പൗലോസ്(സ്വതന്ത്രന്‍)

മാവേലിക്കര

എം.എസ്. അരുണ്‍ കുമാര്‍ (സി.പി.ഐ.എം)

കെ.കെ. ഷാജു(ഐ.എന്‍.സി.-ഐ)

കെ. സഞ്ജു(ബി.ജെ.പി.)

കെ. ശശികുമാര്‍(എസ്.യു.സി.ഐ.-സി)

സീമ ഷാജു(സ്വതന്ത്ര)

ബി. സുഭാഷ്(സ്വതന്ത്രന്‍)

സുരേഷ് നൂറനാട്(സ്വതന്ത്രന്‍)


കായംകുളം

അരിത ബാബു(ഐ.ന്‍.സി)

അഡ്വ. യു. പ്രതിഭ(സി.പി.ഐ.എം)

ബാബുജാന്‍(സി.പി.ഐ.എം)

പ്രദീപ് ലാല്‍(ബി.ഡി.ജെ.എസ്.)

മൈന കെ. ഗോപിനാഥ്(എസ്.യു.സി.ഐ-സി)

വിഷ്ണു പ്രസാദ്(ബി.ഡി.ജെ.എസ്.)

ഗീവര്‍ഗീസ് ശാമുവല്‍(സ്വതന്ത്രന്‍)

മണിയപ്പന്‍ ആചാരി(സ്വതന്ത്രന്‍)

രാജീവ് ആര്‍. (സ്വതന്ത്രന്‍)

എന്‍. ഷിഹാബുദ്ദീന്‍(സ്വതന്ത്രന്‍)

സത്യനാരായണന്‍ എസ്.(സ്വതന്ത്രന്‍)

എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.മാര്‍ച്ച് 22 വരെ പത്രിക പിന്‍വലിക്കാം

Next Story

RELATED STORIES

Share it