Kerala

കൊവിഡ് 19: കേരളത്തിൽ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍

അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. ആവശ്യ സാധനലഭ്യത ഉറപ്പാക്കും. പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം മുടങ്ങില്ല. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും.

കൊവിഡ് 19: കേരളത്തിൽ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍
X

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. ആവശ്യ സാധനലഭ്യത ഉറപ്പാക്കും. പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം മുടങ്ങില്ല. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും ചുമത്തും.

മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ രാവിലെ 7 മണി മുതൽ 5 മണി വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ. കോവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കും.

ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല. കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം 2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് - 19 സ്ഥിതീകരിച്ചവരുടെ എണ്ണം 95 ആയി.അതില്‍ 4 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.

Next Story

RELATED STORIES

Share it