Kerala

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ ഒരു വിദ്യാർഥിനിക്ക് കൂടി കൊവിഡ്

കൈമനം മന്നം മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ ഒരു വിദ്യാർഥിനിക്ക് കൂടി കൊവിഡ്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്തി ക്വാറൻറീനിലാക്കും. വിദ്യാർഥിനിക്കൊപ്പം കാറിൽ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും ഇതുവരെ രോഗബാധയില്ല.

കഴിഞ്ഞ 16-ാം തിയതിയാണ് പരീക്ഷ നടന്നത്. 19 മുതൽ വിദ്യാർഥിനി ചികിത്സയിലാണ്. എന്നാൽ ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവെച്ചെന്ന ആക്ഷേപമുണ്ട്. 18-ന് ശാരീരിക അസ്വസ്ഥകളുണ്ടാകുകയും പരിശോധനകൾ നടത്തിയ ശേഷം 19-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാർഥികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒരു വിദ്യാർഥിക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഒരു രക്ഷിതാവിനും രോഗബാധയുണ്ടായി.

Next Story

RELATED STORIES

Share it