Kerala

ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയണം: കെസിബിസി

കേരളത്തിലെ കര്‍ഷകരെ വലിയതോതില്‍ ബാധിക്കുന്ന ബഫര്‍സോണ്‍ പ്രഖ്യാപനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആധികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രയത്‌നിക്കണം.

ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയണം: കെസിബിസി
X

കൊച്ചി: ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) സമ്മേളനം ആവശ്യപ്പെട്ടു.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് 'ആസാദി കാ അമൃത് മഹോല്‍സവ്' എന്ന പേരില്‍ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ് ളാദം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിറുത്തികൊണ്ട് ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞ പുതുക്കാന്‍ ഈ അവസരത്തില്‍ കഴിയണമെന്നും ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ കര്‍ഷകരെ വലിയതോതില്‍ ബാധിക്കുന്ന ബഫര്‍സോണ്‍ പ്രഖ്യാപനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആധികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രയത്‌നിക്കണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ പഠനവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിക്കു നല്‍കേണ്ട റിപ്പോര്‍ട്ടു യഥാസമയം നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അനുകൂല നടപടികള്‍ സത്വരമായി ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.തീരദേശത്തു വസിക്കുന്നവര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങളില്‍ സത്വരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണം. തീരശോഷണം സംബന്ധിച്ചു വിശദമായ പഠനം നടത്താനും അതിനുകാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

വര്‍ധിച്ചതോതിലുള്ള മഴ 2018ലെ പ്രളയ ദുരിതത്തെ ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് ജാഗ്രതയോടെ ആയിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. മഴക്കാല കെടുതികള്‍ക്കൊപ്പം രോഗങ്ങളും വ്യാപിക്കാന്‍ സാധ്യതയുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ ദുരിതം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാഹചര്യങ്ങള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങള്‍ ജാഗ്രത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. സഭാസംവിധാനങ്ങളും സംഘടനകളും ജനങ്ങളുടെ രക്ഷക്കും സുരക്ഷിതത്വത്തിനുംവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കെസിബിസി നേതൃത്വം ആവശ്യപ്പെട്ടു.

കേരളസഭാനവീകരണവുമായി ബനധപ്പെട്ട് വിവിധ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കെസിബിസി തീരുമാനിച്ചു.മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണയജ്ഞനത്തിനു രൂപതാപ്രതിനിധികളും സമര്‍പ്പിത സമൂഹ പ്രതിനിധികളും കെസിബിസി കമ്മീഷന്‍ അംഗങ്ങളും മൂന്നു വ്യക്തിസഭാകാര്യാലയങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന മേല്‍നോട്ടസമിതി നേതൃത്വം നല്‍കുമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍,സെക്രട്ടറി ജനറാള്‍ ബിഷപ്പ് ജോസ്ഫ് മാര്‍ തോമസ് എന്നിവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it