- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നത് ഗുരുതരമായ അതിക്രമം; നടപടിവേണമെന്ന് കെസിബിസി
സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും അക്രമികള്‍ മോഷ്ടിച്ച ശേഷം ചതുപ്പില്‍ ഉപേക്ഷിച്ച സംഭവം മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ കാണാനാകൂ.
കൊച്ചി: ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുര്‍ബ്ബാനയെ നിന്ദ്യമായ രീതിയില്‍ അവഹേളിക്കാനുള്ള ശ്രമമാണ് മാര്‍ച്ച് 28 രാത്രി കൊച്ചി രൂപതയുടെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ സാമൂഹിക വിരുദ്ധരുടെ നേതൃത്വത്തില്‍ നടന്നതെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)
സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും അക്രമികള്‍ മോഷ്ടിച്ച ശേഷം ചതുപ്പില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതുമാണ്.
ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലിസ് തയ്യാറാകണം. ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഇത്തരം വിഷയങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
RELATED STORIES
ഷാനിന്റേത് ബീഭല്സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര് അല് ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള് രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര് ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല് കേസ് നിലനില്ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില് ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്ക്കാന്...
3 Dec 2024 2:16 PM GMTഅജ്മീര് ദര്ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT