വിദ്യാര്ഥികള്ക്കെതിരേ രാജ്യദ്രോഹ കുറ്റം: ജനാധിപത്യ പ്രതിരോധ കണ്വെന്ഷന് സംഘടിപ്പിക്കും
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന അക്രമോല്സുകവും സങ്കുചിതവുമായ ദേശീയതാഖ്യാനത്തിന് വിരുദ്ധമായ അഭിപ്രായങ്ങളെ രാഷ്ട്രീയമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന് സംഘാടകര്‍ കുറ്റപ്പെടുത്തി.

മലപ്പുറം: രാജ്യദ്രോഹ കുറ്റം ചുമത്തി മലപ്പുറം ഗവണ്മെന്റ് കോളജിലെ റിന്‍ഷാദ്, മുഹമ്മദ് ഫാരിസ് എന്നീ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ പ്രതിരോധ കണ്വെന്ഷന് സംഘടിപ്പിക്കും. ഭരണകൂട നടപടിക്കെതിരേ നിയമപരവും രാഷ്ട്രീയവുമായ ഇടപെടലുകളെ കുറിച്ച് ആലോചിക്കുന്നതിന് 26ന് നാലിന് മഞ്ചേരി കച്ചേരിപ്പടി സ്റ്റാന്‍ഡിന് പരിസരത്ത് യോഗം ചേരുമെന്ന് സംഘാടകരായ അഡ്വ. പി എ പൗരന്, അഡ്വ. ഷുക്കൂര്‍, സി പി റഷീദ്, അംബിക, ശ്രീകാന്ത് ഉഷ പ്രഭാകരന് എന്നിവര്‍ അറിയിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന അക്രമോല്സുകവും സങ്കുചിതവുമായ ദേശീയതാഖ്യാനത്തിന് വിരുദ്ധമായ അഭിപ്രായങ്ങളെ രാഷ്ട്രീയമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന് സംഘാടകര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പ്രതിരോധ കണ്വെന്ഷന് സംഘടിപ്പിക്കുന്നതെന്നും കൂടിയാലോചന യോഗത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTബജ്റങ്ദളിന്റെ ആയുധവില്പ്പനയോട് ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതെന്തിന്
17 Feb 2023 4:10 PM GMTമദ്റസകൾ പൂട്ടിക്കാൻ സംഘപരിവാരം
6 Jan 2023 3:42 PM GMTഗുജറാത്ത്: മുസ് ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു...?
14 Dec 2022 5:19 PM GMTഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണ്
1 Dec 2022 3:31 PM GMTപോക്സോ കണക്കുകളും ബിജെപിയുടെ തമിഴ് പ്രേമവും
24 Nov 2022 1:41 PM GMT