കാസര്‍കോഡ് ഇരട്ടക്കൊലപാതകം: സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം സമാധാനത്തിനു ഭീഷണിയെന്ന് എസ്ഡിപിഐ
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം കേരളത്തിന്റെ സമാധാനത്തിനു ഭീഷണിയായിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
BY NSH18 Feb 2019 6:41 AM GMT

X
NSH18 Feb 2019 6:41 AM GMT
കോഴിക്കോട്: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ശക്തമായ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തി. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം കേരളത്തിന്റെ സമാധാനത്തിനു ഭീഷണിയായിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യനെ വെട്ടിനുറുക്കുന്ന സിപിഎം, ബിജെപിയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സിപിഎം പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡുനടത്താനും യഥാര്‍ഥ പ്രതികളെ എത്രയുംവേഗം അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണം. സംസ്ഥാനത്തിന്റെ സമാധാനത്തിനു ഭീഷണിയായ സിപിഎമ്മിന്റെ രാഷ്ട്രീയ ഫാഷിസം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT