കാസര്‍കോട് ഐ എസ് കേസ്: റിയാസ് റിമാന്റില്‍
30 ദിവസത്തേയക്കാണ് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി റിയാസിനെ റിമാന്റു ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി റിയാസിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍ ഐ എ സമര്‍പ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.റിയാസിനെ കൂടാതെ രണ്ടു കാസര്‍ കോട് സ്വദേശികളെയും എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിരുന്നു.റിയാസിന് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് എന്‍ ഐ എ വ്യക്തമാക്കി

കൊച്ചി: കാസര്‍കോട് ഐ എസ് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റു ചെയ്ത പാലക്കാട് സ്വദേശി റിയാസിനെ കോടതി റിമാന്റു ചെയ്തു.30 ദിവസത്തേക്കാണ് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി റിയാസിനെ റിമാന്റു ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി റിയാസിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍ ഐ എ സമര്‍പ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.റിയാസിനെ കൂടാതെ രണ്ടു കാസര്‍ കോട് സ്വദേശികളെയും എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിരുന്നു.റിയാസിന് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് എന്‍ ഐ എ വ്യക്തമാക്കി.കഴിഞ്ഞ ദിവസാണ് റിയാസിനെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ത്യയില്‍ നിന്ന് ഐ എസിലേക്ക് പോയ ചിലരുമായി ഓണ്‍ലൈന്‍ വഴി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് റിയാസ് സമ്മതിച്ചതായി എന്‍ ഐ എ പറഞ്ഞു.ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സഹറാന്‍ ഹാഷിമിന്റെ പ്രസംഗ വീഡിയോകള്‍ കേള്‍ക്കാറുണ്ടെന്ന് റിയാസ് സമ്മതിച്ചതായും എന്‍ ഐ എ പറഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ സ്ഫോടനവുമായി ് നേരിട്ട് ബന്ധമില്ലെന്നും എന്‍ ഐ എ വ്യക്തമാക്കി.കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി റിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ ഐ എ വ്യക്തമാക്കി. 2016ല്‍ കാസര്‍കോട് നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT