Kerala

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കാസര്‍ഗോഡ് കലക്ടര്‍ ക്വാറന്റൈനില്‍

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡോ. സജിത്ത് ബാബുവിനെ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിലാക്കിയത്.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കാസര്‍ഗോഡ് കലക്ടര്‍ ക്വാറന്റൈനില്‍
X

കാസര്‍ഗോഡ്: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡോ. സജിത്ത് ബാബുവിനെ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിലാക്കിയത്.

ഈ മാസം 19ന് ഈ മാധ്യമപ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖമെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതോടെയാണ് ജില്ലാ കലക്ടറും സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്ന് മനസ്സിലായത്. വിവരം കിട്ടിയതോടെ ജില്ലാ കലക്ടര്‍ സജിത്ത് ബാബുവും അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോവുകയായിരുന്നു.

ഇവരുടെയെല്ലാം സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ കാമറാമാന്‍ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരുടെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായിരുന്നു നേരത്തെ കാസര്‍ഗോഡ്.

Next Story

RELATED STORIES

Share it