കാസര്‍ഗോട്ട് ഒമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു
ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്.
BY NSH2 May 2019 9:43 AM GMT

X
NSH2 May 2019 9:43 AM GMT
കാസര്‍ഗോഡ്: ബദിയഡുക്കയില്‍ ഓമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്. അഡുക്കസ്ഥലയില്‍നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT