Kerala

കാസര്‍കോട് നാളെയും സ്‌കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ

ജില്ലയില്‍ കഴിഞ്ഞ 7 ദിവസത്തിനിടെ ( ജൂണ്‍ 29-ജൂലൈ 5) പെയ്തത് ശരാശരി 433.3 മില്ലിമീറ്റര്‍ മഴയാണ്.

കാസര്‍കോട് നാളെയും സ്‌കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
X

കാസര്‍കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

മിക്ക പുഴകളിലും ജലനിരപ്പ് മുന്നറിയിപ്പ് നിലയും അപകട നിലയും കടന്നു. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതാ നവീകരണത്തിന്റെ പ്രവര്‍ത്തിനടക്കുന്ന പ്രദേശങ്ങളിലും താമസിക്കുന്ന അപകട ഭീഷണിയുള്ള കുടുംബങ്ങളെ ആവശ്യമെങ്കില്‍ യഥാസമയം മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ജില്ലയില്‍ കഴിഞ്ഞ 7 ദിവസത്തിനിടെ ( ജൂണ്‍ 29-ജൂലൈ 5) പെയ്തത് ശരാശരി 433.3 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 244.5 മില്ലിമീറ്റര്‍ മഴയാണ്. ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയത് ഉപ്പള (210 മില്ലിമീറ്റര്‍) മഞ്ചേശ്വരം ( 206.4മില്ലിമിറ്റര്‍) എന്നിവിടങ്ങളിലാണ്. ഈ സീസണില്‍ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന 24 മണിക്കൂര്‍ മഴയാണിത്.

Next Story

RELATED STORIES

Share it