Kerala

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: തിങ്കളാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്താണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: തിങ്കളാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
X

തിരുവനന്തപുരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെഎസ്‌യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്താണ് ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ മൂലം കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it