Kerala

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും കേസ് അന്വേഷിക്കുകയെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

കാസര്‍കോഡ് ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം
X

കാസര്‍കോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും കേസ് അന്വേഷിക്കുകയെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നുണ്ടാവും. ഇന്നലെ രാത്രിയിലാണ് പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it