- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ
ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിങ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ സംഘടിപ്പിക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് മന്ത്രി കെ കെ ശൈലജ. നല്ലൊരു ശതമാനം കുട്ടികളും സ്വന്തം കുടുംബത്തില്‍ നിന്നാണ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്. കൂട്ടായ്മയിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനാകൂ. ഇതിനായി വനിത ശിശുവികസന വകുപ്പ് മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിങ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ സംഘടിപ്പിക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അങ്കണവാടികള്‍ മുഖേന ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രത്യേക സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വളരെയധികം സമയം ചെലവഴിക്കുന്നത് സ്‌കൂളുകളായതിനാല്‍ കുട്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. അധ്യാപകര്‍ക്ക് കുട്ടികളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണം. സാമൂഹ്യ പ്രതിബദ്ധതയോടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.
തൊടുപുഴയിലും എറണാകുളത്തും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കുട്ടികള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ എന്തുചെയ്യാന്‍ കഴിയും എന്നാലോചിച്ചത്. വനിത ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പോലിസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, ശിശുക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുകൂടി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മെഗാ കാംപയിൻ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി ഷെമി റോയല്‍റ്റിയായി കിട്ടിയ 2 ലക്ഷം രൂപ ബാലനിധിയിലേക്ക് സംഭാവന നല്‍കി.
ഉദ്ഘാടന ശേഷം റെസ്‌പോണ്‍സിബിള്‍ പാരന്റിങ് എന്ന വിഷയത്തില്‍ മുന്‍ പോലിസ് മേധാവി ജേക്കബ് പുന്നൂസ്, ആരോഗ്യ പൂര്‍ണമായ ബാല്യം - രക്ഷിതാക്കളുടെ ചുമതലകള്‍ എന്ന വിഷയത്തില്‍ എസ്എടി ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ.കെ ഇ എലിസബത്ത്, സോഷ്യല്‍ മീഡിയ - കുട്ടികളുടെ അമിത താത്പര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും പറ്റി ബോധിനിയുടെ റീന സാബിന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതല പരിപാടിയോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് റെസ്‌പോണ്‍സിബിള്‍ പാരന്റിങ് എന്നവിഷയം സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















