Kerala

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും

എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും
X

കോട്ടയം: ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നിന് കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാര്‍ ഉപവസിക്കും. എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. മരണത്തിനും ജീവിതത്തിനുമിടയില്‍ നിസ്സഹായരായി നിന്ന ആയിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധയി യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ അതേ മാതൃകയില്‍തന്നെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.

ജൂണ്‍ 30ന് കാരുണ്യ ചികില്‍സാ പദ്ധതി അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കെ എം മാണി രൂപംകൊടുത്ത പദ്ധതി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിബന്ധനകള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേധിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയുണ്ടാവും. സംസ്ഥാന ഖജനാവിന് ഒരുരൂപ പോലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത ജനകീയ പദ്ധതിയായ കാരുണ്യ പദ്ധതി തുടര്‍ന്നും നടപ്പാക്കി പാവങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it