Kerala

കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകവും ഞെട്ടലുളവാക്കുന്നതും; ഹിജാബ് ഇന്നും എന്നും ഇസ്‌ലാമിന്റെ അഭിവാജ്യ ഘടകം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

മതത്തിലെ അവിഭാജ്യ ഘടകങ്ങള്‍ ഏതെന്ന് വ്യക്തമാക്കേണ്ടത് മതത്തിന്റെ വക്താക്കളാണ്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ ഇസ്‌ലാമിക പ്രമാണങ്ങളെ ആസ്പദമാക്കി പൂര്‍വ്വസൂരികളായ പണ്ഡിത മഹത്തുക്കള്‍ ഇസ്‌ലാം മതത്തിലെ അഭിവാജ്യ ഘടകം ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകവും ഞെട്ടലുളവാക്കുന്നതും; ഹിജാബ് ഇന്നും എന്നും ഇസ്‌ലാമിന്റെ അഭിവാജ്യ ഘടകം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള
X

ഓച്ചിറ: കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി നിരാശാജനകവും ഞെട്ടലുളവാക്കുന്നതാണെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള പ്രവര്‍ത്തക സമിതി വിലയിരുത്തി. മതത്തിലെ അവിഭാജ്യ ഘടകങ്ങള്‍ ഏതെന്ന് വ്യക്തമാക്കേണ്ടത് മതത്തിന്റെ വക്താക്കളാണ്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ ഇസ്‌ലാമിക പ്രമാണങ്ങളെ ആസ്പദമാക്കി പൂര്‍വ്വസൂരികളായ പണ്ഡിത മഹത്തുക്കള്‍ ഇസ്‌ലാം മതത്തിലെ അഭിവാജ്യ ഘടകം ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതില്‍ അണുകിട വ്യത്യാസം വരുത്താന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. ആയതിനാല്‍ ഹിജാബ് അന്നും ഇന്നും എന്നും ഇസ്‌ലാം മതത്തിന്റെ അഭിവാജ്യ ഘടകം തന്നെയായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മൗലാന പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി വ്യക്തമാക്കി. മാത്രമല്ല, വസ്ത്രം ധരിക്കുന്നതിലും ഏത് വസ്ത്രം ധരിക്കണം എന്നതിലും നമ്മുടെ മഹത്തായ ഭരണഘടന ഓരോ ഇന്ത്യന്‍ പൗരനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. തദടിസ്ഥാനത്തില്‍ ഈ വിധി ഭരണഘടനക്ക് എതിരുമാണ്. ഇതിലെല്ലാമുപരി ഹിജാബ് നമ്മുടെ മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഹിജാബ് വിലക്കുന്നതിലൂടെ ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനും കൂടിയാണ് ഭംഗം സംഭവിക്കുന്നതെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്ന് മൗലാനാ ഉണര്‍ത്തി.

Next Story

RELATED STORIES

Share it