Kerala

കരിപ്പൂര്‍ ദുരന്തം: കുറ്റിപ്പുറം സ്വദേശിയെ കാണാനില്ലെന്ന് കുടുംബം

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധു: 8907453891, 8606420020 (റഷീദ് കുറ്റിപ്പുറം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

കരിപ്പൂര്‍ ദുരന്തം: കുറ്റിപ്പുറം സ്വദേശിയെ കാണാനില്ലെന്ന് കുടുംബം
X

കോഴിക്കോട്: കരിപ്പൂരില്‍ ദുരന്തമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനായ കുറ്റിപ്പുറം സ്വദേശിയെ കാണാനില്ലെന്ന് കുടുംബം. കുറ്റിപ്പുറം ചോഴിമാടത്ത് ഹംസയെയാണ് ഇനിയും കണ്ടെത്താനുള്ളത്. കുറ്റിപ്പുറത്തെ ആംബുലന്‍സിന്റെ ഡ്രൈവറാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്രാ പട്ടികയിലും ഹംസയുടെ പേരുണ്ട്.


ഏത് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് ഇതുവരെയായും വിവരം ലഭിച്ചിട്ടില്ല. രാത്രി മുഴുവന്‍ കോഴിക്കോടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുവരെ പുറത്തുവന്ന പരിക്കേറ്റവരുടെ പട്ടികയിലൊന്നും ഹംസയുടെ പേരില്ല. ഇദ്ദേഹത്തെ കാണാതായ കാര്യം ജില്ലാ കലക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധു: 8907453891, 8606420020 (റഷീദ് കുറ്റിപ്പുറം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it