Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം നിലപാട് അറിയിക്കേണ്ടവരെ അറിയിക്കും: കാന്തപുരം

നിലവില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇത് പൂര്‍ത്തിയായതിനുശേഷം നിലപാട് അറിയിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. വിദ്വേഷത്തിന്റെ പേരില്‍ കൊല നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം നിലപാട് അറിയിക്കേണ്ടവരെ അറിയിക്കും: കാന്തപുരം
X

മലപ്പുറം: തിരഞ്ഞെടുപ്പിലെ സംഘടനാ നിലപാട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം അറിയിക്കേണ്ടവരെ അറിയിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ലീഡേഴ്‌സ് അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇത് പൂര്‍ത്തിയായതിനുശേഷം നിലപാട് അറിയിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. വിദ്വേഷത്തിന്റെ പേരില്‍ കൊല നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), ഇബ്രാഹീം ഖലീല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), എ.പി. അബ്ദുല്‍ കരീം ഹാജി (ഫിനാന്‍സ് സെക്ര), പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, കെ.പി. അബൂബക്കര്‍ മൗലവി പട്ടുവം, എം.എന്‍. സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, സി.പി. മൂസ ഹാജി അപ്പോളോ (വൈസ് പ്രസി), കെ. അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, സി. മുഹമ്മദ് ഫൈസി പന്നൂര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, പ്രഫ. യു.സി. അബ്ദുല്ല മജീദ്, എ. സൈഫുദ്ദീന്‍ ഹാജി, സി.പി. സെയ്തലവി ചെങ്ങര (സെക്ര), കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ (എജുക്കേഷന്‍ ഡയറക്ടര്‍), അഡ്വ. എ.കെ. ഇസ്മായില്‍ വഫ (പ്ലാനിങ് ഡയറക്ടര്‍), പ്രഫ. കെ.എം.എ. റഹീം (ലീഗല്‍ ഡയറക്ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it