ഉംറ നിര്‍വഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു
കണ്ണൂര്‍ സിറ്റി സ്വദേശിനി മങ്ങാടന്‍ റംലത്ത് (74) ആണ് മരിച്ചത്.
ജിദ്ദ: ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശിനി മങ്ങാടന്‍ റംലത്ത് (74) ആണ് മരിച്ചത്. ഡിസംബര്‍ 12 നാണ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതനായ ബട്ടക്കണ്ടി അബൂബക്കറിന്റെ ഭാര്യയാണ്. മക്കള്‍: ഖൈറുന്നിസ, ശമിം, സുനീദ് (ദുബായ്), മരുമക്കള്‍: അഹമ്മദ് (ദുബായ്), അബ്ദുറഹ്്മാന്‍, ഷമീന. മകളോടൊപ്പമാണ് റംലത്ത് ഉംറ നിര്‍വഹിക്കാനെത്തിയത്. വിസ കാലാവധി തീരായതോടെ മകള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ദുബായില്‍നിന്ന് എത്തിയ മകന്‍ സുനീദ് ജിദ്ദയിലുണ്ട്. മൃതദേഹം മക്കയില്‍ മറവുചെയ്യും. ബന്ധുക്കളായ ആസാദ്, ഫാറൂഖ്, ഫൈസല്‍ എന്നിവരുടെയും കെഎംസിസി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT