കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ്; വിശദീകരണവുമായി മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എ പി അനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കുന്നതിനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇതുമൂലം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരമൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ് ആഭ്യന്തര റൂട്ടുകളില്‍ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിന് നടപ്പിലാക്കിയ റീജ്യനല്‍ കണക്റ്റിവിറ്റി- ഉഡാന്‍ സ്‌കീമില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. ഇത് ആഭ്യന്തരയാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രയോജനകരമാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഈ ഇളവിന് അര്‍ഹത വരുന്നില്ല. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്ക് പുറമെ കര്‍ണാടക സംസ്ഥാനത്തെ യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT