Kerala

കണ്ണൂർ വിമാനത്താവളം വഴിയെത്താൻ 69,179 പ്രവാസികൾ; ഒഴിവാക്കി കേന്ദ്രം

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നീ നാല് വിമാനത്താവളങ്ങൾ വഴിയും പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. എന്നാൽ അതിൽ നിന്നും കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കണ്ണൂർ വിമാനത്താവളം വഴിയെത്താൻ 69,179 പ്രവാസികൾ; ഒഴിവാക്കി കേന്ദ്രം
X

തിരുവനന്തപുരം: കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നതിൽനിന്നു കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ വിമാനത്താവളം വഴി മടങ്ങിയെത്താൻ 69,179 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസമായി 2250 പേരാണ് എത്തിച്ചേരുക.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നീ നാല് വിമാനത്താവളങ്ങൾ വഴിയും പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. എന്നാൽ അതിൽനിന്നും കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കണ്ണൂർ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാൻ ആയിരത്തോളം പേരുണ്ട്. നിലവിൽ രജിസ്റ്റർചെയ്ത മലയാളികളിൽ 69,179 പേർ കണ്ണൂരിൽ ഇറങ്ങണമെന്നാണ് താത്പര്യപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗൺ കാലത്ത് മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ യാത്രക്കായുണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണ്. ഈ കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it