Kerala

നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആവശ്യക്കാരെന്ന നിലയില്‍ എക്‌സൈസ് സംഘം ഗിരീഷിനെ സമീപിച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.പതിവ് പോലെ ഇടപാട്കാരെ ഉറപ്പിച്ച് വൈറ്റിലയില്‍ കാത്തു നില്‍ക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് പിടികൂടുന്നത്.കമ്പം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഒരു കിലോ കഞ്ചാവ്് 15000 രൂപ നിരക്കില്‍ ആണ് വാങ്ങുന്നത്

നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കൊച്ചി: വില്‍പനയ്ക്കായി എത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.എരുമേലി സ്വദേശി ഗിരീഷ് (31)ആണ് പിടിയിലായത്.എറണാകുളം സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി സുമേഷന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ സതീഷ് ബാബുവും ചേര്‍ന്ന് ആവശ്യക്കാരെന്ന നിലയില്‍ ഗീരീഷിനെ സമീപിച്ച് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. എറണാകുളം ,കോട്ടയം ജില്ലകളില്‍ ഇയാള്‍ മൊത്ത വിതരണം ആയി കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.ഇതിന് മുമ്പ് ഏരുമേലി ,പാറശ്ശാല മേഖലകളില്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പിന് കേസുകള്‍ ഉള്ളതാണ് .ആവശ്യക്കാരെ കണ്ടെത്തി പണം ഇടപാട് ഉറപ്പിച്ച ശേഷം കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് ഗിരീഷിന്റെ രീതി. കമ്പം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഒരു കിലോ കഞ്ചാവ് 15000 രൂപ നിരക്കില്‍ ആണ് വാങ്ങുന്നത് .പതിവ് പോലെ ഇടപാട്കാരെ ഉറപ്പിച്ച് വൈറ്റിലയില്‍ കാത്തു നില്‍്ക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് പിടികൂടുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ മധു ,ഡെന്നീസ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹരീഷ് ,രാജേഷ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയ സംഘത്തിലുണ്ടായിരുന്നു

Next Story

RELATED STORIES

Share it