കൊവിഡ് പ്രതിരോധം; സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കാനം രാജേന്ദ്രൻ
സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം ചൂണ്ടിക്കാട്ടി. അതേസമയം സ്പ്രിങ്ഗ്ലറിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമില്ല.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം ചൂണ്ടിക്കാട്ടി. അതേസമയം സ്പ്രിങ്ഗ്ലറിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമില്ല.
ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുക്കൊണ്ടും പ്രവൃത്തികൊണ്ടും സാന്ത്വനവും ശക്തിയും നല്‍കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ആര് മരിച്ചാലും സര്‍ക്കാരിന്‍റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്. ഇവരുടെ നിലപാടുകള്‍ കേരളത്തിന്‍റെ പൊതു താല്‍പാര്യത്തിന് ചേര്‍ന്നതല്ല.
സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനം നടത്തുമ്പോള്‍ അത് തങ്ങള്‍ക്ക് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്നും ജനങ്ങള്‍ കൈ ഒഴിയുമെന്നുമുള്ള ബോധ്യവുമാണ് സര്‍ക്കാരിനെതിരെ നിലപാട് എടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് ബിജെപിയും യുഡിഎഫും വീണ്ടും തെളിയിക്കുകയാണെന്നും കാനം വിമര്‍ശിക്കുന്നു.
RELATED STORIES
കിരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി...
28 Aug 2022 12:25 PM GMTഎംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്-ഇന്ത്യ 2047: ശാക്തീകരണവുമായി മുന്നോട്ട്
25 Aug 2022 5:09 PM GMTമുസ്ലിം സംഘടനകള്‍ക്ക് മേല്‍ ഭീകരത ചാര്‍ത്തുന്നത് അവരുമായി...
30 July 2022 7:25 AM GMTഒരു സുബൈറിനെയല്ല, നൂറുകണക്കിന് സുബൈര്‍മാരെ നിശ്ശബ്ദരാക്കാന്‍ അവര്‍...
28 July 2022 10:14 AM GMTമുസ് ലിംകളെ ബഹിഷ്കരിക്കും; വേണ്ടിവന്നാല്‍ ഗുജറാത്ത് ആവര്‍ത്തിക്കും:...
14 July 2022 5:04 PM GMTരാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMT