Kerala

എന്‍എസ്എസ് ഓഫിസില്‍ അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്: കാനം രാജേന്ദ്രന്‍

സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുപിടിക്കുന്നത്. വിമോചന സമരത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്‍എസ്എസ് ഓഫിസില്‍ അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്: കാനം രാജേന്ദ്രന്‍
X

കൊല്ലം: എന്‍എസ്എസ് ഓഫിസില്‍ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓരോ സമുദായ സംഘടനകള്‍ക്കും അവരുടേതായ നിലപാടുണ്ടാകും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്‍എസ്എസിന്റെ വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിനവകാശമില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുപിടിക്കുന്നത്. വിമോചന സമരത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എന്‍എസ്എസ്സിനെതിരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സിപിഎം നല്‍കിയ പരാതിയുടെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാനാണ് ടിക്കാറാം മീണയുടെ തീരുമാനം.


Next Story

RELATED STORIES

Share it