Kerala

കെടി ജലീലിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും: ലോകായുക്ത വിവാദത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി.

കെടി ജലീലിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും: ലോകായുക്ത വിവാദത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാദ്ധ്യമങ്ങളിൽ വന്ന വിവരം മാത്രമാണ് തനിക്കുള്ളത്. കോടതി വിധി ഔദ്യോഗിക രൂപത്തിൽ മുഖ്യമന്ത്രിയ്‌ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂർണമായും സത്യമാണെന്നും ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപോർട്ടിൽ പറയുന്നു.

ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

Next Story

RELATED STORIES

Share it