Kerala

കളിയിക്കാവിള എഎസ്‌ഐ വെടിയേറ്റ് മരിച്ച സംഭവം: പയ്യോളിയില്‍ തെളിവെടുപ്പ് നടത്തി

കൊലപാതകത്തിന് ശേഷം മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയ പ്രതികള്‍ തങ്ങളെ പോലിസ്‌ പിന്തുടരുന്നുണ്ടാകും എന്ന് കരുതി ട്രെയിന്‍ വേഗത കുറഞ്ഞതിനെ തുടര്‍ന്ന് പയ്യോളിയില്‍ ഇറങ്ങുകയായിരുന്നു.

കളിയിക്കാവിള എഎസ്‌ഐ വെടിയേറ്റ് മരിച്ച സംഭവം:  പയ്യോളിയില്‍ തെളിവെടുപ്പ് നടത്തി
X

പയ്യോളി: തമിഴ്‌നാട് കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണ്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ തെളിവെടുപ്പിനായി പയ്യോളി കൊണ്ടുവന്നു. കേസില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനേയും തൗഫീഖിനേയുമാണ് അന്വേഷണസംഘം ഇന്ന് രാവിലെ പയ്യോളിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തമിഴ്‌നാട് ഡിവൈഎസ്പി ഗണേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നത്.

കൊലപാതകത്തിന് ശേഷം മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയ പ്രതികള്‍ തങ്ങളെ പോലിസ്‌ പിന്തുടരുന്നുണ്ടാകും എന്ന് കരുതി ട്രെയിന്‍ വേഗത കുറഞ്ഞതിനെ തുടര്‍ന്ന് പയ്യോളിയില്‍ ഇറങ്ങുകയായിരുന്നു. ടൗണിലെ ബാര്‍ബര്‍ഷോപ്പില്‍ എത്തി മുടിയും താടിയും വടിച്ച് വടകരയിലേക്ക് ട്രെയിന്‍ കയറാന്‍ പയ്യോളി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി. അടുത്ത സമയം ട്രെയിന്‍ ഇല്ലന്നറിഞ്ഞതോടെ വടകരയിലേക്ക് ബസ് കയറി. വടകരയില്‍ നിന്ന് വസ്ത്രങ്ങള്‍ മാറി ബാഗ്ലൂരിലേക്ക് പോവുകയായിരുന്നു. വന്‍ സുരക്ഷാ സംവിധാനത്തോടയാണ് അന്വേഷണസംഘം പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് വന്നത്.

Next Story

RELATED STORIES

Share it