സുരേഷ് കല്ലടയ്ക്ക് ശുദ്ധിപത്രം നല്‍കിയിട്ടില്ലെന്ന് പോലിസ്
BY JSR28 April 2019 7:29 AM GMT

X
JSR28 April 2019 7:29 AM GMT
കൊച്ചി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഉടമ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍. കേസുമായി ബന്ധപ്പെട്ട് സുരേഷ് കല്ലടയ്ക്ക് പോലിസ് ശുദ്ധിപത്രം നല്‍കിയിട്ടില്ലെന്നും അദേഹം പറഞ്ഞു. അറസ്റ്റിലായ ഏഴു പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംഭവവുമായി സുരേഷിന് നേരിട്ടു ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും കീലര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT