- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഴിമാടത്തില്‍നിന്ന് മോഷണസ്വര്‍ണം കണ്ടെത്തി കടയ്ക്കാവൂര്‍ പോലിസ്
കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പന്‍, രതീഷിന്റെ കടയ്ക്കാവൂര്‍, കവലയൂര്‍ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്തുനിന്നാണ് മോഷണമുതലുകള്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: കുഴിമാടത്തില്‍നിന്ന് മോഷണസ്വര്‍ണം കണ്ടെത്തി കടയ്ക്കാവൂര്‍ പോലിസ്. കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനുസമീപം പ്രവാസിയായ അശോകന്റെ വീട്ടില്‍നിന്നും മോഷണം പോയ 40 പവനിലധികം സ്വര്‍ണാഭരണങ്ങളാണ് കുഴിമാടംമാന്തി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പന്‍, രതീഷിന്റെ കടയ്ക്കാവൂര്‍, കവലയൂര്‍ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്തുനിന്നാണ് മോഷണമുതലുകള്‍ കണ്ടെത്തിയത്. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ചോദ്യംചെയ്തതില്‍ നിന്നും കിട്ടിയ വിവര പ്രകാരം പുരയിടത്തില്‍ കുഴിച്ചിട്ടതാകാം എന്ന വിശ്വാസത്തോടെ സംശയം ഉള്ള സ്ഥലങ്ങള്‍ കിളച്ച് നോക്കുകയായിരുന്നു.

അതുപ്രകാരം മണ്ണിളകിക്കിടന്ന കുടിമാടം കൂടി നോക്കിയതിലൂടെയാണ് സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ രതീഷ് കിളിമാനൂരിലെ ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റികാരനെ കൊലപ്പെടുത്തിയ കേസ്, കടയ്ക്കല്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്നും 500 പവനിലതികം സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസുകള്‍ ഉള്‍പ്പടെ ഒട്ടനവധി പിടിച്ചുപറി, കവര്‍ച്ചാ, കഞ്ചാവ് കേസുകളിലെ പ്രതിയാണ് കഴിഞ്ഞ വര്‍ഷം വെഞ്ഞാറമൂട്, തേമ്പാമൂട് സ്വദേശിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതിയെ ഗോവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായാലും മോഷണമുതലുകളെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി മോഷണമുതലുകളില്‍ അവ്യക്തത പുലര്‍ത്തിയിരുന്നു. അതിനെ കടത്തിവെട്ടുന്ന നീക്കത്തിലൂടെയാണ് കടയ്ക്കാവൂര്‍ പോലിസ് പ്രതിയില്‍നിന്നും മോഷണമുതലുകള്‍ മുഴുവന്‍ കണ്ടെടുത്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി പി എ ബേബിയുടെ നിര്‍ദേശപ്രകാരം കടയ്ക്കാവൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസ്, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, ഗ്രേഡ് എഎസ്‌ഐ, മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് തെളിവെടുപ്പ് നടത്തി മോഷണമുതലുകള്‍ വീണ്ടെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















