Kerala

ഇ ശ്രീധരന്‍ നിയമസഭയിലേക്ക് മൽസരിക്കും; മുഖ്യമന്ത്രി പദവി വഹിക്കാന്‍ യോഗ്യനെന്ന് സുരേന്ദ്രന്‍

തൃപുരയിലും ബംഗാളിലുമെല്ലാം കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിക്ക് 16 ശതമാനം വോട്ട് ലഭിക്കുന്നുണ്ട്. അതില്‍ നിന്നും 35 ശതമാനത്തിലേക്ക് ഉയര്‍ന്ന് ഒരു ത്രികോണ മത്സരം എന്നത് അസാധ്യമല്ലാത്ത കാര്യമാണ്.

ഇ ശ്രീധരന്‍ നിയമസഭയിലേക്ക് മൽസരിക്കും; മുഖ്യമന്ത്രി പദവി വഹിക്കാന്‍ യോഗ്യനെന്ന് സുരേന്ദ്രന്‍
X

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവിയും വഹിക്കാന്‍ യോഗ്യനായിട്ടുള്ള ആളാണെന്നും അത് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയുടെ വിജയ യാത്രക്കിടെ നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നും അവരുടെ പേര് ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അതിനായി കാത്തിരിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തൃപുരയിലും ബംഗാളിലുമെല്ലാം കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിക്ക് 16 ശതമാനം വോട്ട് ലഭിക്കുന്നുണ്ട്. അതില്‍ നിന്നും 35 ശതമാനത്തിലേക്ക് ഉയര്‍ന്ന് ഒരു ത്രികോണ മത്സരം എന്നത് അസാധ്യമല്ലാത്ത കാര്യമാണ്. അതിനനനുസരിച്ചുള്ള നയങ്ങളാണ് തയ്യാറാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട മാസങ്ങളായിട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തെ മോചിപ്പിക്കുകയെന്ന ഉദ്ദേശത്തില്‍ കേരളത്തിലെ പല പ്രമുഖരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. പേരുകള്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ വിജയയാത്രയോടനുബന്ധിച്ച് പലയിടത്തും പലമേഖലകളിലായി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളവര്‍ ബിജെപിയില്‍ അണിനിരക്കും.

ബിജെപിയെ സമീപിക്കുന്നവരില്‍ ചിലര്‍ മൽസരിക്കാന്‍ സന്നദ്ധരായി വരുന്നവരാണ്. ചിലര്‍ നേരിട്ട് മത്സരിക്കാതെ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ വേണ്ടി തീരുമാനിച്ചിട്ടുള്ളവരാണ്. ഇത്തരത്തില്‍ പലരുടേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപിക്ക് തീരുമാനം എടുക്കേണ്ടി വരും. ഇ ശ്രീധരന്‍ മത്സരിക്കും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധത അറിയിട്ടുമുണ്ട്. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവി വഹിക്കാനും യോഗ്യനായിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിട്ട് വരണമെന്ന് ആഗ്രഹമുള്ള നിരവധി പേര്‍ കേരളത്തിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.

Next Story

RELATED STORIES

Share it