Kerala

പാര്‍ലമെന്റില്‍ കെ മുരളീധരന് 100 ശതമാനം ഹാജര്‍

പാര്‍ലമെന്റില്‍ കെ മുരളീധരന് 100 ശതമാനം ഹാജര്‍
X
ന്യൂഡല്‍ഹി: ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ വടകരയെ പ്രതിനിധീകരിക്കുന്ന കെ മുരളീധരന്‍ 100 ശതമാനം ഹാജരുമായി മുന്നില്‍. 17-ാം ലോക്സഭ നിലവില്‍ വന്ന ശേഷം നടന്ന മൂന്ന് സമ്മേളനങ്ങള്‍ അടിസ്ഥാനമാക്കി ഗവേഷണ സ്ഥാപനമായ പിആര്‍എസ് പുറത്തുവിട്ട കണക്കുകളാണിത്.


കഴിഞ്ഞ ജൂണില്‍ നടന്ന ബഡ്ജറ്റ് സമ്മേളനം, ശീതകാല സമ്മേളനം, ഇക്കൊല്ലം ആദ്യം നടന്ന ബഡ്ജറ്റ് സമ്മേളനം എന്നിവയില്‍ എല്ലാ ദിവസവും പങ്കെടുത്താണ് കെ മുരളീധരന്‍ 100 ശതമാനം ഹാജര്‍ നേടിയത്. 65 ചോദ്യങ്ങളാണ് മുരളീധരന്‍ ഉന്നയിച്ചത്. 23 ചര്‍ച്ചകളിലും പങ്കെടുത്തു.


Next Story

RELATED STORIES

Share it