Kerala

കെ എം മാണിക്ക് ഗുരുതര ശ്വാസകോശ രോഗം : മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്.ശാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ എം മാണി ചികില്‍സ തേടിയിട്ടുള്ളത്.വര്‍ഷങ്ങളായി ശ്വാസകോശ രോഗ ബാധിതനാണ് കെ എം മാണി.ഇതിന് കൃത്യമായി ചികില്‍സ നടത്തി വരാറുണ്ടായിരുന്നു.നിലവില്‍ വിദഗ്ദരായ ഡോക്ടറുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ചികില്‍സ നല്‍കുകയും രോഗാവസ്ഥ കൃത്യമായി നീരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.

കെ എം മാണിക്ക് ഗുരുതര ശ്വാസകോശ രോഗം : മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി
X

കൊച്ചി: ശ്വാസകോശ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ രോഗാവസ്ഥ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്.ശാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ എം മാണി ചികില്‍സ തേടിയിട്ടുള്ളത്.വര്‍ഷങ്ങളായി ശ്വാസകോശ രോഗ ബാധിതനാണ് കെ എം മാണി.ഇതിന് കൃത്യമായി ചികില്‍സ നടത്തി വരാറുണ്ടായിരുന്നു.നിലവില്‍ വിദഗ്ദരായ ഡോക്ടറുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ചികില്‍സ നല്‍കുകയും രോഗാവസ്ഥ കൃത്യമായി നീരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. കുടുതല്‍ അണുബാധ ഏല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it