Kerala

കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ; മൃതദേഹം നാളെ വിലാപയാത്രയായി കോട്ടയത്തിനു കൊണ്ടുപോകും

നാളെ രാവിലെ കെ എം മാണിയുടെ മൃതദേഹം എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടു പോകും.പൂത്തോട്ട,വൈക്കം,കടുത്തുരുത്തി,ഏറ്റുമാനൂര്‍ വഴിയാണ് മൃതദേഹം കൊണ്ടുപോകുന്നത്.ഉച്ചയക്ക് 12 മണിയോടെ കോട്ടയത്തെ പാര്‍ടി ഓഫിസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിവരെ അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും.അതിനു ശേഷം മൃതദേഹം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെയ്ക്കും.തുടര്‍ന്ന് മണര്‍കാട്,അയര്‍ക്കുന്നം,കിടങ്ങൂര്‍ വഴി പാലായിലെ കെ എം മാണിയുടെ വസതിയില്‍ എത്തിക്കും.

കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ; മൃതദേഹം നാളെ വിലാപയാത്രയായി കോട്ടയത്തിനു കൊണ്ടുപോകും
X

കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണിയുടെ മൃതസംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കുമെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ടി നേതാവ് സി എഫ് തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാളെ രാവിലെ കെ എം മാണിയുടെ മൃതദേഹം എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കോട്ടയത്തേയ്ക്ക് കൊണ്ടു പോകും.പൂത്തോട്ട,വൈക്കം,കടുത്തുരുത്തി,ഏറ്റുമാനൂര്‍ വഴിയാണ് മൃതദേഹം കൊണ്ടുപോകുന്നത്.ഉച്ചയക്ക് 12 മണിയോടെ കോട്ടയത്തെ പാര്‍ടി ഓഫിസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിവരെ അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും.അതിനു ശേഷം മൃതദേഹം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെയ്ക്കും. അവിടെ നിന്നും മണര്‍കാട്,അയര്‍ക്കുന്നം,കിടങ്ങൂര്‍ വഴി പാലായിലെ കെ എം മാണിയുടെ വസതിയില്‍ എത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൃതസംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും.തുടര്‍ന്ന് പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും.എറണാകുളത്ത് നിന്നും മൃതദേഹം കോട്ടയത്തേയക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആദരവ് അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.പാലായില്‍ വസതിയില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മാറ്റമുണ്ടാകുകയാണെങ്കില്‍ അറിയിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it