Kerala

കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും ആശുപത്രിയില്‍ വന്‍ തിരക്ക്; മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോയി

ഇന്ന് രാവിലെ 9.30ഓടെ മൃതദേഹം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടുപോകുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയതോടെ സമയക്രമം തകിടം മറിയുകായിരുന്നു

കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും ആശുപത്രിയില്‍ വന്‍ തിരക്ക്; മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോയി
X

കൊച്ചി: ഇന്നലെ അന്തരിച്ച മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാനുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ട നിര. ഇന്ന് രാവിലെ 9.30ഓടെ മൃതദേഹം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടുപോകുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയതോടെ സമയക്രമം തകിടം മറിയുകായിരുന്നു.ഇന്നലെ ആശുപത്രിയില്‍ വൈകിട്ട് പൊതുദര്‍ശനത്തിനു വെച്ച ശേഷം മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

ഇന്ന് എറണാകുളത്ത് പൊതു ദര്‍ശനം വേണ്ടന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനം ഒഴുകിയെത്തിയതോടെ അരമണിക്കൂര്‍ പൊതു ദര്‍ശനത്തിനു വെയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാല്‍ ജനത്തിരക്ക് ഏറിയതോടെ അരമണിക്കൂര്‍ എന്നത് ഒരു മണിക്കൂറും കഴിഞ്ഞ് മുന്നോട്ടു പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കളും ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തി.ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.തുടര്‍ന്ന് 10 മണിയോടെ മൃതദേഹം കോട്ടയത്തേയക്ക് കൊണ്ടു പോകാനായി പ്രത്യേകം തയാറാക്കിയ ലോ ഫ്‌ളോര്‍ ബസിലേക്ക് കയറ്റി.പി ജെ ജോസഫ് അടക്കമുള്ള നേതാക്കളും കെ എ മാണിയുടെ ബന്ധുക്കളും ബസില്‍ തന്നെ മൃതദേഹത്തെ അനുഗമിച്ചു. 10.15 ഓടെയാണ് കെ എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ബസ് വിലാപയാത്രയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത്.വൈക്കം,കടുത്തുരുത്തി അടക്കമുള്ള സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.ഉച്ചയോടെ കോട്ടയത്തെ പാര്‍ടി ഓഫിസില്‍ എത്തിക്കുന്ന മൃതദഹം അവിടെയും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിനു വെച്ച ശേഷം പാലായിലേക്ക് കൊണ്ടുപോകും. പാലാ ടൗണ്‍ ഹാളിലും മൃതദേഹം പൊതു ദര്‍ശനത്തിനു വെയക്കും. വൈകുന്നേരത്തോടെ പാലായിലെ കെ എം മാണിയുടെ വസതില്‍ മൃതദേഹം എത്തിക്കും. നാളെ ഉച്ചയക്ക് രണ്ടിന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. മൂന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ പാല കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ കെ എം മാണിയുടെ മൃതദേഹം സംസ്‌കരിക്കും.

Next Story

RELATED STORIES

Share it