ജൂനിയര്‍ ഫ്രന്റ്‌സ് റിപ്പബ്ലിക് ദിന സന്ദേശവും നേതൃസംഗമവും നടത്തി
സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് ബോര്‍ഡ് മെംബര്‍ പ്രഫ. സഫീര്‍ഖാന്‍ ഉദ്ഘാടനം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി

തിരുവനന്തപുരം: ജൂനിയര്‍ ഫ്രന്റ്‌സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേളി യൂത്ത് സെന്ററില്‍ റിപ്പബ്ലിക് ദിന സന്ദേശവും നേതൃസംഗമവും നടത്തി. സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് ബോര്‍ഡ് മെംബര്‍ പ്രഫ. സഫീര്‍ഖാന്‍ ഉദ്ഘാടനം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് മെഹബൂബ് ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീന്‍ അയ്യൂബി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലീം കരമന, ജില്ലാ സെക്രട്ടറിമാരായ എസ് നവാസ്, എ ഷമീര്‍, ജൂനിയര്‍ ഫ്രന്റ്‌സ് ജില്ലാ രക്ഷാധികാരി ജമീല്‍, എന്‍ഡബ്ല്യുഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി സജീന കബീര്‍, സെക്രട്ടറി ഷീജ സലീം, ഷൈന നവാസ്, നിസാം സാര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാകായിക മല്‍സരങ്ങള്‍ നടന്നു. ചിത്രരചന, ഉപന്യാസം, കഥാരചന, കസേരകളി, പാസ് ദ പാര്‍സല്‍, വടംവലി തുടങ്ങിയ മല്‍സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഒപ്പന, ഗാനാലാപനം ഉള്‍പ്പെടെ കലാമല്‍സരങ്ങളും അരങ്ങേറി. തുടര്‍ന്ന് പുനഃസംഘടിപ്പിച്ച ജില്ലാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീന്‍ അയ്യൂബി പ്രഖ്യാപിച്ചു. പ്രസിഡന്റ് മെഹബൂബ് ഖാന്‍, വൈസ് പ്രസിഡന്റ്മാര്‍ ആന്‍സി, അസദുല്ല, ജനറല്‍ സെക്രട്ടറി റാഷിദ്, സെക്രട്ടറിമാരായ ബിലാല്‍, ആസിയ, ഖജാഞ്ചി അസ്‌ലം എന്നിവരാണ് പുതിയ ഭാരവാഹികള്‍. തുടര്‍ന്ന് ഷെഫീര്‍ ചടയമംഗലം, നയാസ് തുടങ്ങിയവരുടെ ക്ലാസുകള്‍ നടന്നു. ജെഎഫ് സംസ്ഥാന രക്ഷാധികാരി ഇ സുല്‍ഫി സമാപനസന്ദേശം നല്‍കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT