Kerala

ജൂഡ് ആന്റണിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖംമൂടി ധാരികളുടെ ആക്രമണം; മേക്കപ് ആര്‍ട്ടിസ്റ്റിനു പരുക്ക്

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) പരുക്കേറ്റത്.

ജൂഡ് ആന്റണിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖംമൂടി ധാരികളുടെ ആക്രമണം;  മേക്കപ് ആര്‍ട്ടിസ്റ്റിനു പരുക്ക്
X

കോട്ടയം: സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ് ആര്‍ട്ടിസ്റ്റിനു പരുക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) പരുക്കേറ്റത്.

രാത്രി ഏഴ് മണിയോടെ ഫോണ്‍ വിളിക്കാനായി ഷൂട്ടിങ് സ്ഥലത്തുനിന്നു റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മിഥുനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പൊട്ടലേറ്റിട്ടുണ്ട്.




Next Story

RELATED STORIES

Share it