കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

കശ്മീരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ ഇടയം സ്വദേശിയായ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്.

കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

കൊല്ലം: കശ്മീരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ ഇടയം സ്വദേശിയായ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിജിത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന ഏതാനും സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജമ്മുവിലെ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.

അഭിജിത്തിന്റെ അച്ഛന്‍ പ്രഹ്ലാദന്‍ ഗള്‍ഫിലാണ്. അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.

RELATED STORIES

Share it
Top